Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Devotee Death Vandiperiyar

ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ അ​യ്യ​പ്പ​ഭ​ക്ത​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്രം - പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ സീ​ത​ക്കു​ളം ഭാ​ഗ​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ആ​ന്ധ്രാ സ്വ​ദേ​ശി മ​ല്ലി​കാ​ർ​ജു​ന റെ​ഡ്ഡി (42) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ സ​ത്ര​ത്തി​ൽ​നി​ന്നു കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്തേ​യ്ക്ക് പോ​യ​താ​ണ്. സീ​ത​ക്കു​ള​ത്തി​നും സ​ത്ര​ത്തി​നും ഇ​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​ല്ലി​കാ​ർ​ജു​ന റെ​ഡ്ഡി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പു​ല്ലു​മേ​ട്ടി​ലു​ള്ള ഡോ​ക‌്ട​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി.
ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു.

Latest News

Corehub Up